Friday, November 15, 2024

ആര്യവംശ സുജാത

അയ്യപ്പ ഹരേ അയ്യപ്പ പാഹിമാം  
അയ്യപ്പ ഹരേ അയ്യപ്പ പാഹിമാം 
അയ്യപ്പ ഹരേ അയ്യപ്പ പാഹിമാം 
ശബരീശാ.......

ആര്യവംശ സുജാത നമോ നമോ,
വീര ദിവ്യ വിലാസ നമോ നമോ,
ശാശ്വതാർചിത ദേവ നമോ നമോ- ബഹുകോടി.

ഭൂത വന്ദിതാ ദേവ നമോ നമോ,
ഭീതി നാശന രൂപ നമോ നമോ,
മോഹനാംഭുജ പാദ നമോ നമോ.... മണികണ്ഠ

രാജസേവക വീര നമോ നമോ,
വാജി വാരണ വഹ നമോ നമോ
ഗീത നൃത്ത വിനോദ നമോ നമോ.... വീരധീര

ഘോര പാപ വിനാശ നമോ നമോ
ഹാര നൂപുര ധാരിൻ നമോ നമോ,
ജ്യോതിഷഞ്ചിത പീത നമോ നമോ--ജയശീല

ധ്യാന മംഗള രൂപ നമോ നമോ,
കാനനന്തര വാസ നമോ നമോ,
വാസ വശ്രിത ദേവ നമോ നമോ.... നൃപദസ

കാന്ത ശൃംഗ നിവാസ നമോ നമോ,
ശാന്തിദായക ദേവ നമോ നമോ
ദേവ വന്ധ്യ ഗിരീശ നമോ നമോ... പരദേവ.

മൂലമന്ത്ര സ്വരൂപ നമോ നമോ,
ബാലവിഗ്രഹ മൂല നമോ നമോ,
പുത്രദായക ദേവ നമോ നമോ... വരബാല

ഈശ കേശവ സൂനോ നമോ നമോ,
പാശ ജന്മ വിനാശ നമോ നമോ,
ആരതിനാശന കീർത്തേ നമോ നമോ....ദിവ്യ രൂപ.
സ്വാമിയേ ശരണം അയ്യപ്പാ.

No comments:

Post a Comment