Monday, June 7, 2021

                                                   

                                                                            


                                                          ഗണേശ പഞ്ചാക്ഷരം 


 ജയ ജയ ജയ ജയ ജയ ഗണേശ്വര (8)

നരകാർണവമതിൽ വീണു മറിഞ്ഞതി 

ദുരിതം കൊണ്ടു വലഞ്ഞീടായ്‌വാൻ

കരുണാ ജലനിധി തിരുമലരടി യിണ 

കരളിൽ വസിക്ക ഗണേശ്വര ജയ ജയ (നര )


മലമകൾ തന്നുടെ മടിയിലിരുന്ന -

മുലകുടി കണ്ടാലെത്ര വിചിത്രം 

പലപൊഴുതടയവിൽ കിട്ടാഞ്  ഹരനോടു 

കലഹമിയന്ന ഗണേശ്വര ജയ (നര )


ശിവസുത നിന്നുടെ തുമ്പിക്കരവും 

വെളുവെളെ വിലസിന കൊമ്പുകൾ രണ്ടും 

വലിയൊരു വയറും മമഹൃദി  തോന്നണ-

മുലകിനുനാഥ ഗണേശ്വര ജയ (നര )


വാരണമുഖമിഹ പാദദ്വയമിഹ

ചാരണസുരമുനി സേവിത മമ്പോടു 

പോരണമെന്നുടെ  ദുരിതംകള -

വാനരളുക ദേവ ഗണേശ്വര ജയ ജയ (നര )


യമപടപടലികൾ കോപിച്ചും കൊണ്ട -

ടിപിടിയെന്നു പറഞ്ഞെ ത്തുമ്പോൾ 

മമ പുനരാരും നീയെന്യേ മറ്റു -

ടയവരില്ല ഗണേശ്വര ജയ ജയ (നര )


                                                           ഹരിഃ  ഓം 

No comments:

Post a Comment