Thursday, June 10, 2021

 

സൂര്യദേവ  ദ്വാദശാത്മ സ്തോത്രം 


അർക്ക സൂര്യ ദിവാകര ഭുവനത്രയത്തിനു നായകാ 

ഉൾക്കുരുന്നിലുദിക്ക നിൻ കൃപയെപ്പോഴും മമ ദൈവമേ 

ദുഷ്കൃതങ്ങളൊഴിച്ചു മാം പരിരക്ഷ ചെയ്‌വതിനായ് മുദാ 

സൂര്യദേവ ദിനേശ ഭാസ്കര ദ്വാദശാത്മ നമോസ്തുതേ. 


ഏറെ ജ്ഞാനികളായവർക്കുമൊരീശ്വരൻ ഭുവനത്തിലു -

ലുണ്ടെന്നുറയ്ക്കണമെങ്കിലോ തവ മണ്ഡലം ബഹുശോഭമായ് 

പൂർവ്വശൈലമതിന്നുമേൽ പരിചോടു കാണണമെന്നുമേ 

സൂര്യദേവ ദിനേശ ഭാസ്കര ദ്വാദശാത്മ നമോസ്തുതേ.


ഉണ്ടുപോലുമനേകമൂർത്തികളൊന്നുതന്നെയതെങ്കിലും 

കണ്ടു കൈതൊഴുവാനുമിണ്ടലകറ്റുവാനുമെനിക്കഹോ 

കണ്ടതില്ല ദിനേശ നീയൊഴിഞ്ഞാരെയും ഭുവനേശ്വര

സൂര്യദേവ ദിനേശ ഭാസ്കര ദ്വാദശാത്മ നമോസ്തുതേ.


അക്കനം തവ രൂപമൊക്കെയുമുൾക്കുരുന്നിലുദിക്കിലോ 

ഉൾക്കളേ ബഹുസൗഖ്യവും വരുമുഗ്രവ്യാധിയൊഴിഞ്ഞുപോം

മത്കൃതങ്ങളിലുള്ള ദുഷ്കൃതവും ക്ഷയിച്ചു സുഖം വരും 

സൂര്യദേവ ദിനേശ ഭാസ്കര ദ്വാദശാത്മ നമോസ്തുതേ


                                                      ഹരിഃ ഓം 


No comments:

Post a Comment