Tuesday, November 12, 2019


                   


                പരദേവത സ്തുതി 


കാത്തുകൊൾക ഞങ്ങളെ പരദേവതേ
കാൽത്തളിർ വണങ്ങുന്നേൻ കരുണാമയേ

നിത്യവും ഭജിച്ചീടാം നിൻ ഗുണങ്ങൾ വാഴ്ത്തിടാം
നിസ്തുല പ്രഭാമയെ നമസ്കരിച്ചിടാം     (കാത്തു )

കൺമിഴി തുറക്കണേ കനിവിലൊന്നു നോക്കണേ
കന്മഷങ്ങൾ നീക്കിഞങ്ങളെ കാത്തീടണേ  (2 )          (കാത്തു )

നെയ്‌വിളക്ക് വെച്ചിടാം നേർച്ചകൾ കഴിച്ചിടാം
തെച്ചിമാല ചാർത്തിഞങ്ങൾ പൂജ ചെയ്തിടാം (2 )     (കാത്തു )

തെറ്റുകൾ പൊറുക്കണേനേർവഴികൾ കാട്ടണേ
മറ്റൊരാശ്രയം ഞങ്ങൾക്കാരാണമ്മേ   (2  )    (കാത്തു)

                                                        ഹരിഃ ഓം

No comments:

Post a Comment