Sunday, July 22, 2018



                                 

                            ഗുരു സ്തോത്രം 





അഖണ്ഡമണ്ഡലാകാരം വ്യാപ്തം യേന ചരാചരം 
തത്പദം ദര്ശിതം യേന തസ്മൈ ശ്രീഗുരവേ നമഃ 1

അജ്ഞാനതിമിരാന്ധസ്യ ജ്ഞാനാഞ്ജനശലാകയാ
ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീഗുരവേ നമഃ  2

ഗുരുര്ബ്രഹ്മാ ഗുരുര്വിഷ്ണുഃ ഗുരുര്ദേവോ മഹേശ്വരഃ
ഗുരുരേവ പരംബ്രഹ്മ തസ്മൈ ശ്രീഗുരവേ നമഃ  3

സ്ഥാവരം ജംഗമം വ്യാപ്തം യത്കിംചിത്സചരാചരം 
തത്പദം ദര്ശിതം യേന തസ്മൈ ശ്രീഗുരവേ നമഃ  4

ചിന്മയം വ്യാപിയത്സര്വം ത്രൈലോക്യം സചരാചരം 
തത്പദം ദര്ശിതം യേന തസ്മൈ ശ്രീഗുരവേ നമഃ  5

ത്സര്വശ്രുതിശിരോരത്നവിരാജിത പദാമ്ബുജഃ
വേദാന്താമ്ബുജസൂര്യോയഃ തസ്മൈ ശ്രീഗുരവേ നമഃ  6

ചൈതന്യഃ ശാശ്വതഃശാന്തോ വ്യോമാതീതോ നിരംജനഃ
ബിന്ദുനാദ കലാതീതഃ തസ്മൈ ശ്രീഗുരവേ നമഃ  7

ജ്ഞാനശക്തിസമാരൂഢഃ തത്ത്വമാലാവിഭൂഷിതഃ
ഭുക്തിമുക്തിപ്രദാതാ ച തസ്മൈ ശ്രീഗുരവേ നമഃ  8

അനേകജന്മസംപ്രാപ്ത കര്മബന്ധവിദാഹിനേ
ആത്മജ്ഞാനപ്രദാനേന തസ്മൈ ശ്രീഗുരവേ നമഃ  9

ശോഷണം ഭവസിന്ധോശ്ച ജ്ഞാപണം സാരസംപദഃ
ഗുരോഃ പാദോദകം സമ്യക് തസ്മൈ ശ്രീഗുരവേ നമഃ  10

ന ഗുരോരധികം തത്ത്വം ന ഗുരോരധികം തപഃ
തത്ത്വജ്ഞാനാത്പരം നാസ്തി തസ്മൈ ശ്രീഗുരവേ നമഃ 11

മന്നാഥഃ ശ്രീജഗന്നാഥഃ മദ്ഗുരുഃ ശ്രീജഗദ്ഗുരുഃ
മദാത്മാ സര്വഭൂതാത്മാ തസ്മൈ ശ്രീഗുരവേ നമഃ  12

ഗുരുരാദിരനാദിശ്ച ഗുരുഃ പരമദൈവതമ്
ഗുരോഃ പരതരം നാസ്തി തസ്മൈ ശ്രീഗുരവേ നമഃ 13

ത്വമേവ മാതാ ച പിതാ ത്വമേവ
ത്വമേവ ബന്ധുശ്ച സഖാ ത്വമേവ
ത്വമേവ വിദ്യാ ദ്രവിണം ത്വമേവ
ത്വമേവ സർവം  മമ ദേവ ദേവ  14


                                                  ഹരിഃ ഓം 

2 comments:

  1. അദ്വൈതാചാര്യനായ ജഗദ്ഗുരു ശ്രീ ശങ്കരാചാര്യ ഭഗവത്പാദരുടെ കുലദേവക്ഷേത്രമാണ് കാലടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. തന്റെ മാതാവിന്റെ നിത്യസ്നാനത്തിനായി തൊഴുകൈകളും നിറമിഴികളുമായി നിന്ന ബാലനായ ശങ്കരനെ 'ഉണ്ണി നിന്റെ കാല്‍കൊണ്ട് വരയുന്നിടത്ത് നദി ഗതിയാകട്ടെ എന്നനുഗ്രഹിച്ച ഭഗവാന്റെ മുന്നില്‍തന്നെ ബാലനായ ശങ്കരന്‍ കാല്‍വരയുകയും മൂന്നുകിലോമീറ്റര്‍ ദൂരെ ഒഴികിയിരുന്ന പെരിയാറിന്റെ ഗതി മാറിവരികയും ചെയ്തു.

    ഭഗവാന്റെ ആജ്ഞാനുസരണം ഇന്നുള്ള ശ്രീകോവിലിലേക്ക് തന്റെ കുലദേവനെ ശങ്കരന്‍ മാറ്റി പ്രതിഷ്ഠിച്ചു. കാല്‍വരഞ്ഞ് നദി ഗതി മാറിയതിനാല്‍ ശശലമെന്ന ഗ്രാമം കാലടിയും, ഭഗവാന്‍ തൃക്കാലടിയപ്പനുമായി.

    വിഷ്ണുവിന്റെ ചതുര്‍ബാഹുവായുള്ള അഞ്ജന ശിലാ വിഗ്രഹമാണെങ്കിലും സങ്കല്‍പ്പമൂര്‍ത്തി പതിനൊന്ന് വയസ്സുള്ള ശ്രീകൃഷ്ണനാണ്. പാല്‍പായസം, നെയ് വിളക്ക്, പുഷ്പാഞ്ജലി ഇവയാണ് പ്രധാനം.

    ശ്രീകോവിലിന് ചേര്‍ന്ന് ഗണപതി, ശിവപാര്‍വതിമാരോടോപ്പമുള്ള അത്യപൂര്‍വമായ പ്രതിഷ്ഠയും തെക്ക് ഭാഗത്തായി ശ്രീ ധര്‍മ്മശാസ്താവിന്റെ പ്രതിഷ്ഠയുമാണ്. കാലടി സംസ്‌കൃത സര്‍വകലാശാലക്ക് സമീപമുള്ള ആചാര്യസ്വാമികളുടെ കുലദേവതാ ക്ഷേത്രങ്ങളായ പുത്തന്‍കാവ് ഭദ്രകാളി ക്ഷേത്രം, കോടങ്കാവ് ഭഗവതി ക്ഷേത്രം ഇവ ഈ ക്ഷേത്രത്തിന്റെ കീഴേടങ്ങളാണ്.

    ആചാര്യ സ്വാമികളുടെ മാതാവിന്റെ ദേഹവിയോഗത്തിന് ശേഷം സംസ്‌ക്കാര കര്‍മങ്ങള്‍ക്ക് കാലടിയിലെ അന്നുള്ള പത്ത് നമ്പൂതിരി ഇല്ലങ്ങളില്‍ എട്ടുപേരും നിസ്സഹകരിച്ചു. ശേഷിച്ച രണ്ട് ഇല്ലക്കാരില്‍ തലഭാഗം ഏറ്റി ചിതയില്‍ വച്ചവര്‍ തലയാറ്റും പിള്ളിമനയെന്നും കാല്‍ഭാഗം എടുത്ത് വച്ചവര്‍ കാപ്പിള്ളിമനയെന്നും അറിയപ്പെട്ടു.

    എട്ടില്ലക്കാരും ആചാര്യ സ്വാമികളുടെ കോപത്തിനിരയായി നശിച്ച് പോയി. മാതാവിന്റെ സമാധിയില്‍ അന്തിത്തിരി കൊളുത്തുന്നതിന് കാപ്പിള്ളി മനക്കാരെ ചുമതലപ്പെടുത്തി.
    ആചാര്യ സ്വാമികള്‍ തന്റെ ദിഗ്വിജയയാത്ര പുനരാരംഭിച്ചു.

    ഈ ക്ഷേത്രത്തിന് കിഴക്ക് വശത്തായി പ്രത്യേകം മതില്‍ കെട്ടി സമാധിമണ്ഡപം ആയിരത്തിയൊരുന്നൂറു വര്‍ഷം കാപ്പിള്ളി മനയില്‍ നിന്നും അന്തിത്തിരി കൊളുത്തി സംരക്ഷിച്ചു. 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാലടിയിലെത്തിയ ശൃംഗേരി മഠത്തിന് ഈ സമാധി മണ്ഡപവും വിളക്കുകാലുമാണ് ഇതുതന്നെയാണ് ആചാര്യ സ്വാമികളുടെ ജന്മ സ്ഥലമെന്ന് കണ്ടെത്താന്‍ സഹായിച്ചത്.

    തലയാറ്റും പിള്ളി, കാപ്പിള്ളി മനക്കാരുടെ മേല്‍നോട്ടതിലാണ് ക്ഷേത്രകാര്യങ്ങള്‍ നടക്കുന്നത്.

    ഇവിടെ നടക്കുന്ന കനകധാരായജ്ഞം വളരെ പ്രസിദ്ധവും, സമ്പത്ത്സമൃദ്ധിയുണ്ടാകാന്‍ ഏറെ നല്ലതുമാണെന്നാണ് വിശ്വസിക്കുന്നത്.

    അക്ഷയത്രിതീയയോടനുബന്ധിച്ച് നടത്തുന്ന ഈ യജ്ഞത്തില്‍ കനകലക്ഷ്മിയുടെ വിഗ്രഹത്തില്‍ സ്വര്‍ണ്ണനെല്ലിക്കകള്‍ കൊണ്ട് കനകാഭിഷേകം നടത്തിയ ശേഷം സ്വര്‍ണ്ണം,വെള്ളി നെല്ലിക്കകളും കനകധാരാ മഹാലക്ഷ്മി യന്ത്രങ്ങളും ഭക്തജനങ്ങള്‍ക്ക് നല്‍കുന്നു.

    ദാരിദ്ര്യം, ദുഖം ഇവ ശമിക്കുന്നതിനും ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിലനിര്‍ത്തുന്നതിനും കനകധാരായന്ത്രങ്ങള്‍ പൂജാമുറിയില്‍ വായ്ക്കുന്നതിനും സ്വര്‍ണ്ണ നെല്ലിക്കകള്‍ സ്വര്‍ണ്ണ മാലയിലും വെള്ളി നെല്ലിക്കകള്‍ ചരടിലോ വെള്ളിമാലയിലോ ധരിക്കുന്നതും അഷ്ടഐശ്വര്യങ്ങളായ ആയുരാരോഗ്യധനധാന്യ സമ്പത്ത്സമൃദ്ധിക്ക് ഉത്തമാണെന്നും വിശ്വസിക്കപ്പെടുന്നു.

    ReplyDelete