Monday, November 11, 2019


                                        കാർത്യായനി  സ്തവം 


കണ്മഷ നാശിനി കാരുണ്യ ശാലിനി                           
നിർമല രൂപിണി കൈതൊഴുന്നേൻ
കാലിണ കൈ തൊഴുത്തീടും ജനങ്ങൾക്കു
കാലേ ഭയമൊഴിച്ചീടും നാഥേ.

അമ്മേ നാരായണ  ദേവി നാരായണ 
ലക്ഷ്മി നാരായണ  ഭദ്രേ നാരായണ (2 )


കിംപുരുഷന്മാരിൽ മുൻപനും നിൻപദ
മമ്പോട് സേവിച്ചു വാണിടുന്നു
കീര്തിപെരുത്തൊരു കാർത്യാനിദേവി
കാൽത്തളിര് എപ്പോഴും വന്ദിക്കുന്നേൻ

അമ്മേ നാരായണ  ദേവി നാരായണ 
ലക്ഷ്മി നാരായണ  ഭദ്രേ നാരായണ (2 )

കുണ്ടത തീർത്തെന്നെ രക്ഷിച്ചു കൊള്ളണം
തണ്ടാർ ശരാന്തകാ ജയേ ദേവി
കൂടലർ തങ്ങടെ കൂട്ടം മുടിക്കുന്ന
ക്രൂരപരാക്രമമുള്ള നാഥേ

അമ്മേ നാരായണ  ദേവി നാരായണ 
ലക്ഷ്മി നാരായണ  ഭദ്രേ നാരായണ (2 )

കെൽപേരും അംബികേ മൽപാപം തീർത്തെന്നിൽ
ത്വൽ പാദ ഭക്തി വരുത്തീടേണം
കേടുകളൊക്കെ കളഞ്ഞരുളീടണം
കോടി കടാക്ഷമരുളും അബെ

അമ്മേ നാരായണ  ദേവി നാരായണ 
ലക്ഷ്മി നാരായണ  ഭദ്രേ നാരായണ (2 )

കൈ തൊഴുതീടുന്നേൻ ചെയ്തൊരു ദോഷങ്ങൾ
കൈതവമെന്നിയേ നീക്കിടേണം
കൊണ്ടൽ നിറംപൂണ്ട നിന്തിരുമൈ മമ
കണ്ടു തൊഴുവാൻ കഴിവരേണം

അമ്മേ നാരായണ  ദേവി നാരായണ 
ലക്ഷ്മി നാരായണ  ഭദ്രേ നാരായണ (2 )

കോപിച്ചടുത്ത മഹിഷാസുരനായ
പാപിയെ പോരിൽ വധിച്ച നാഥേ
കൗതുകമെപ്പോഴും നിൻകഥ ചൊല്ലുവാൻ
ചേതസ്സിൽ എപ്പോഴും തോന്നിക്കണേ

അമ്മേ നാരായണ  ദേവി നാരായണ 
ലക്ഷ്മി നാരായണ  ഭദ്രേ നാരായണ (2 )

കർത്തവ്യമെന്തെന്നു ചിത്തേ തിരിയാഞ്ഞു
മർത്ത്യർഴലുന്നു മായായാലെ
ദുർമുഖമൊക്കവേ ദൂരെയകറ്റണം
നിർമ്മല ജ്ഞാന മുളവാക്കേണം

അമ്മേ നാരായണ  ദേവി നാരായണ 
ലക്ഷ്മി നാരായണ  ഭദ്രേ നാരായണ (2)

മറ്റു പിഴകൾ ഞാൻ ചെയ്തു പോയെങ്കിലും
ചേറ്റുമതുള്ളിൽ കരുതീടൊല്ലേ
മറ്റെനിക്കാശ്രയമില്ല മഹേശ്വരി
കുറ്റങ്ങൾ തീർത്തെന്നെ രക്ഷിക്കേണം

അമ്മേ നാരായണ  ദേവി നാരായണ 
ലക്ഷ്മി നാരായണ  ഭദ്രേ നാരായണ (2)

ആതുരഭാവം കളഞ്ഞരുളീടണ-
മാദരമാർനെഴും തമ്പുരാട്ടി
ദുർഗ്ഗേ ഭഗവതി ദേവി മഹേശ്വരി
ഭക്‌തപ്രിയേ ദേവി കൈതൊഴുന്നേൻ.

അമ്മേ നാരായണ  ദേവി നാരായണ 
ലക്ഷ്മി നാരായണ  ഭദ്രേ നാരായണ (2)

No comments:

Post a Comment