Friday, October 30, 2020





                                                   മധുരം മധുരം ഹരിനാമം



മധുരം മധുരം ഹരിനാമം 
മാമക രസനയിലനുനിമിഷം
അലയായലായായുയരുമ്പോ -
ളാനന്ദത്തിൻ കുളിർബാഷ്പം

കണ്ണുകളിടമുറിവെന്യേ തൂകും 
പൂർണ്ണാനുഗ്രഹദിനമെങ്ങോ? 
അന്നാളന്നാളെന്ന് വരും ഹാ 
അന്നാളന്നാളെന്ന് വരും? 

ലൗകികസുഖശതലോഭങ്ങൾ 
ആകെയകന്നെൻ ഹൃദയാന്തം 
പാവനമാകെ ഹരിനാമത്താൽ 
ഭാവസ്പന്ദനമേൽക്കുമ്പോൾ 

പുളകച്ചാർത്തടിമുടിയെൻ മെയ്യിൽ 
മുളപൊട്ടീടും ദിനമെങ്ങോ? 
അന്നാളന്നാളെന്ന് വരും ഹാ 
അന്നാളന്നാളെന്ന് വരും? 


                                 ഹരിഃ ഓം 


No comments:

Post a Comment