Friday, July 27, 2018





                             പ്രാതഃ സ്മരണ സ്തോത്രം 

പ്രാതഃസ്മരാമി ഹൃദി സംസഫു്രാത്മതത്വം 
സച്ചിത് സുഖം പരമഹംസ ഗതിം തുരീയം 
യത് സ്വപ്നജാഗ്രത്‍സുഷുപ്തമ വൈതി നിത്യം 
തദ്‌ ബ്രഹ്മ നിഷ്‌കളമഹം ന ച ഭൂത സംഘ:


പ്രാതർ ഭജാമി മനസാം വച സാമഗാമ്യം 
വാചോ വിഭാന്തി നിഖിലാ യദാനുഗ്രഹേന 
യന്നേതി നേതി വചനൈർ നിഗമാ അവോചൻ 
തം ദേവദേവാ അജ അച്യുത മാഹൂരഗ്ര്യം 


പ്രാതർ നമാമി തമസ: പരാമർക്ക വണ്ണം 
പൂർണം സനാതനപദം പുരുഷോത്തമാഖ്യം 
യസ്മിനിദം ജഗദശേഷ മശേഷ മൂർത്തോ 
രജ്ജ്വാം ഭുജംഗമ ഇവ പ്രതിഭാസിതം വൈ .

ശ്ലോകത്രയമിദം പുണ്യം ലോകത്രയ വിഭൂഷണം 
പ്രാതഃ കാലേ പാടേത്യസ്തു സഗച്ഛേത് പരമപദം .


                                    ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ 


                                                          ഹരിഃ ഓം 


അർത്ഥം 

ഹൃദയത്തിൽ തെളിഞ്ഞു പ്രകാശിക്കുന്ന ആത്മതത്വത്തെ ഞാനീ പുലർച്ചക്കു 
സ്മരിക്കുന്നു .പരമഹംസന്മാർ എത്തിനിൽക്കുന്ന സച്ചിദാനന്ദമായ 
തുരീയാവസ്ഥയാണിത് .സച്ചിദാനന്ദസ്വരൂപമായി തുരീയാവസ്ഥയിൽ വിളങ്ങുന്ന പ്രജ്ഞ തന്നെയാണ് സ്വപ്നം ,ജാഗ്രത് ,സുഷുപ്തി എന്നീ അവസ്ഥകളെ മാറിമാറി അനുഭവിക്കുന്നത് .ഞാൻ ജഡങ്ങളായ ഭൂതവര്ഗങ്ങളല്ല . നിത്യശുദ്ധ ബുദ്ധമായ ബ്രഹ്മമാണ് . ഇതാണ് സത്യം 


ബ്രഹ്മസത്യം വാക്കിനും മനസ്സിനും അപ്രാപ്യമാണ് .സകല വാക്കുകളും ആ 
സത്യസ്വരൂപ ന്റെ അനുഗ്രഹം കൊണ്ട് പൊന്തിവന്നു പ്രകാശി ക്കുന്നവയാണ് 
ഇതല്ല ഇതല്ല എന്ന് പറഞ്ഞാണ് വേദങ്ങൾ ആ സത്യത്തെ വിവരിക്കുന്നത് .ദേവന്മാരുടെ ദേവനും എല്ലാറ്റിനും ആദി കാരണവും ഒരിക്കലും സ്വസ്ഥിതിക്ക്‌ മാറ്റം വരാത്തവനുമായി സത്യദർശികൾ ആ ജഗദീശ്വരനെ ചിത്രി രീകരിക്കുന്നു.
ഞാനീ നേരം പുലർച്ചക്കു ആ പരമാത്മാവിനെ ഭജിക്കുന്നു.

ഇരുട്ടിനൊക്കെയപ്പുറം സൂര്യനെപ്പോലെ പ്രകാശിക്കുന്ന പുരുഷോത്തമ നെ 
ഞാനിതാ പ്രഭാതത്തിൽ വണങ്ങുന്നു .പൂർണവും അഴിവില്ലാത്തതുമാണ് ആ സ്ഥാനം .കയറിൽ സർപ്പമെന്നപോലെ സകല ജഗത്തും അതിൽ പ്രതിഭാസിക്കുന്നു .അതുകൊണ്ടുതന്നെ എല്ലാ ദൃശ്യരൂപങ്ങളും ആ ജഗദീശ്വരന്റെ പ്രകടഭാവങ്ങളാണെന്നും സിദ്ധമാകുന്നു .

ഈ മൂന്ന് ശ്ലോകങ്ങൾ ഒരു പുണ്യ പുഞ്ചമാണ് .ഇത് നിത്യവും പ്രഭാതത്തിൽ 
ചൊല്ലുന്നവൻ നിശ്ചയമായും പരമപദം പ്രാപിക്കും .



No comments:

Post a Comment