Friday, October 30, 2020



                                                      ശ്രീ കൃഷ്ണസ്തുതി


കമലദള നയന ജയ ജയ ജയ ജഗത്പതേ
കാരുണ്യവാരിധേ കൃഷ്ണാ നമോസ്തുതേ 

പരശുധരകമലഭവമുഖ വിബുധ വന്ദിത-
പാദാരവിന്ദാ മുരാരേ നമോസ്തുതേ 

സകലജഗദഭയകര  സരസീരുഹലോചനാ
സർവാപരാധം ക്ഷമിച്ചുകൊള്ളേണമേ 

തവ ചരണ കമലയുഗമകതളിരിലെപ്പൊഴും
തോന്നീടുവാനായനുഗ്രഹിക്കേണമേ 

തവ കഥയിൽ മമരതിയുമഖില ജനനത്തിനും
ത്വത് ഭക്തസംഗവുമുണ്ടായ് വരേണമേ

നവ നളിന ദള നയന തവ കരുണയാൽ മമ
നിത്യവും ത്വത് കഥ കേൾക്കായ് വരേണമേ 

ചരണ നതജനഭരണ തവ കഥകളിന്നു ഞാൻ 
ചെറ്റുപിഴച്ചുര ചെയ്തുവെന്നാകിലും 

തവ മനസി സകലമതു കൃപയൊടു പൊറുത്തു മാം 
ത്വത് ഭക്തനാവാനനുഗ്രഹിക്കേണമേ 

ബഹു ജനന കൃത ദുരിതമഖിലമപി തീർത്തു മാം 
ബന്ധനമോചനാ പാഹി കൃപാനിധേ 

സപദി മമ ജനിമൃതികൾ കരുണയൊടൊഴിച്ചു മാം  
സംസാര മോചനാ കാത്തുകൊള്ളേണമേ 

പരമശിവ നുത ചരിത ദുരിത ഹര! സന്തതം 
പങ്കജലോചനാ പാഹിമാം പാഹിമാം

No comments:

Post a Comment