Monday, June 7, 2021




                                       ശ്രീ രാമ രാഘവ  പാഹിമാം 


ശ്രീധര തവ പാദാമ്ബുജം മമ 
ബാധകൂടാതെ സേവിച്ചുകൊള്ളുവാൻ 
ബോധവിഗ്രഹ കാത്തുകൊള്ളേണമേ 
രാമ രാഘവ! പാഹി മാം പാഹി മാം

രാഗദ്വേഷങ്ങളെന്നുടെ മാനസേ 
ഭോഗിതല്പഗ! പറ്റാതിരിയ്ക്കുവാൻ 
ഭാഗധേയാബ്‌ധേ! കാത്തുകൊള്ളേണമേ 
രാമ രാഘവ! പാഹിമാം പാഹി മാം

മാനഹാനി വന്നീടിലുമെന്നുടെ 
ജ്ഞാനഹാനി വന്നീടാതിരിക്കുവാൻ 
ദീനബന്ധോ! തുണയ്ക്കേണമെപ്പോഴും 
രാമ രാഘവ! പാഹി മാം പാഹി മാം 

യത്നിച്ചേറ്റമിരന്നു നടക്കിലും 
മന്ദിച്ചീടൊല്ല മാമകമാനസേ 
ഇന്ദിരാകാന്ത! നിൻപദം നൽകണേ 
രാമ രാഘവ! പാഹി മാം പാഹി മാം

നല്ലവരെ നമസ്കരിക്കാകണം 
നല്ല പുണ്യസ്ഥലം ഗമിക്കാകണം 
ഇല്ലാതാകണം ഭ്രാന്തിയും മായയിൽ 
രാമ രാഘവ! പാഹി മാം പാഹി മാം

മത്കൃതങ്ങളാം ദോഷങ്ങളൊക്കവേ -
യുൾകമലേ സഹിച്ചുകൊണ്ടെന്നുടെ 
ദുഷ്കൃതം തീർത്തു രക്ഷിച്ചുകൊള്ളണേ 
രാമ രാഘവ! പാഹി മാം പാഹി മാം. 

രാമ രാഘവ പാഹി മാം പാഹി മാം (2)

No comments:

Post a Comment