Tuesday, July 24, 2018

                                                               ഓം 

                                                       വേദാന്തം 
 
                       സുഖമാണ്എല്ലാവരുടേയും പരമമായ ലക്‌ഷ്യം .അതാണ്   എല്ലാവരും അന്വേഷിച്ചു നടക്കുന്നത് .ഭൗതികമായ വിഷയങ്ങളിൽ നിന്ന് ശാശ്വതമായ സുഖം കിട്ടില്ലെന്നറിഞ്ഞ ഋഷിശ്വരന്മാർ ,തങ്ങളുടെ ചിന്തയെ
അന്തർമുഖമാക്കി കണ്ടെത്തിയ ദർശനമാണ് വേദാന്തദർശനം . വേദാന്തം ജീവിതത്തിൻറെ ശാസ്ത്രമാകുന്നു .അറിവിൻറെ അവസാനം എന്നാണ് വേദാന്തം എന്ന വാക്കിൻറെ അർത്ഥം .വേദാന്തം ചിന്തിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് .അദ്വൈത വേദാന്ത വിചാരത്തിൽജീവിക്കുന്നവർക്ക് വിഗ്രഹാരാധനയുടെ ആവശ്യം ഇല്ല.  ബിരുദ വിദ്യാർത്ഥിക്ക് അക്ഷരമാല പഠിക്കേണ്ട ആവശ്യം ഇല്ലാത്തതുപോലെയാണത്.   വേദാന്തത്തോട് ഒരു അഭിരുചി വന്നു കഴിഞ്ഞാൽ പിന്നെ അത് വിട്ടുമാറുകയില്ല . വേദാന്ത സത്യം
 ലളിതമാണ് എന്നാൽ അത്യന്തം ദുരവഗാഹവുമാണ്. .ആ സത്യം നമ്മുടെ
ഉള്ളിൽ തന്നെയുണ്ട്‌ .നാമോരോരുത്തരും ആ സത്യം തന്നെയാണ് .അത് കണ്ടെത്തുക മാത്രമേ വേണ്ടു .ഋഷിശ്വരന്മാർ കണ്ടുപിടിച്ച  വഴിയിലൂടെ സഞ്ചരിക്കണമെന്ന് മാത്രം .
       
                      അജ്ഞതയുടെ പിടിയിൽപ്പെട്ട് ലോകം ഉഴലുമ്പോൾ സത്യത്തിലേക്ക്
ശ്രദ്ധയാകർഷിക്കുവാൻ വേണ്ടി പല പുണ്യാത്മാക്കളും ഭാരതത്തിൽ ഓരോ
കാലഘട്ടത്തിൽ അവതരിച്ചിട്ടുണ്ട് .അവയിൽ ഒരാളാണ് ശ്രീ ശങ്കരാചാര്യർ .മുപ്പത് വയസ്സുവരെ ജീവിച്ചിരുന്ന ശ്രീശങ്കരൻ പ്രസ്ഥനത്രയത്തിനു ഭാഷ്യം
രചിച്ചു .അനേകം പ്രകരണ ഗ്രന്ഥങ്ങൾക്കും സ്ത്രോത്രങ്ങൾക്കും രൂപം  നല്കി .

വേദാന്തത്തിൽ ഉപയോഗിക്കുന്ന പദങ്ങളെ പരിചയപ്പെടുത്തുന്നതാണ് പ്രകരണ ഗ്രന്ഥങ്ങൾ .അതിൽ ഒന്നാണ് തത്വബോധം .വേദന്തത്തിൻറെ  ബാലപാഠമെന്ന് ഇതിനെ വിശേഷിപ്പിക്കാം .സാധാരണ ജനങ്ങൾക്ക്‌ വേദാന്തം
സുഗ്രാഹമാക്കി തിർക്കുവാൻ വേണ്ടിയാണ് ഇത് എഴുതിയിട്ടുള്ളത് .ആധ്യത്മികയിലേക്ക് പ്രവേശി ക്കുന്നതിനുമുമ്പു ചില അടിസ്ഥാന തത്വങ്ങളും
സാങ്കേതിക പദങ്ങളും അറിയേണ്ടതുണ്ട് ,
              ഈശ്വരാനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ ഒരുവന് ഇതില്ലെലാം വാസന ഉണ്ടാവൂ .അതുണ്ടായാൽ ഈശ്വരൻ തന്നെ ഗുരുവായി നമ്മുടെ മുന്നിൽ പ്രത്യഷപ്പെടും .

                                                                ഹരി ഓം 

No comments:

Post a Comment