Monday, July 30, 2018

ഭാഗ്യ സൂക്തം




                                        ഭാഗ്യസൂക്തം 

 ഓം പ്രാതരാഗ്നി പ്രാതരിന്ദ്രം ഹവാമഹേ
പ്രാതർ മിത്രാ വരുണാ പ്രാതരശ്വിനാ
പ്രാതര്ഭഗം പൂഷണം ബ്രഹ്മണസ്പതിം
പ്രാതഃ സോമമുത രുദ്രം ഹുവേമ .

ഞങ്ങൾ പ്രഭാതത്തിൽ അഗ്നി, വരുണൻ,ഇന്ദ്രൻ,അശ്വിനി ദേവന്മാർ ,മിത്രൻ ,പൂഷൻ ,ബ്രഹ്മണസ്പതി ,സോമൻ,രുദ്രൻ,സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.


ഓം പ്രാതർജിതം ഭാഗമുഗ്രം ഹുവേമ
വയം പുത്രമദി തേര്യോ വിധര്താ
ആധ്രശ്ചിദ്യം മന്യ മാനസ്തുരശ്ചി ദ്
രാജാ ചിദ്യം ഭഗം ഭക്ഷീത്യാഹ .


ഈ പ്രഭാതത്തിൽ ജയശീലനും ഐശ്വര്യദാതാവും തേജസ്‌വിയും അഖില ബ്രഹ്മണ്ഡത്തെയും രക്ഷിക്കുന്ന സർവ്വശക്തനെ ഞങ്ങൾ സ്തുതിക്കുന്നു .ഏതൊരു ഈശ്വരനാണോ നിശ്ചയമായും ഹൃദയത്തിൽ ധരിക്കുവാൻ യോഗ്യനും എല്ലാമറിയുന്നവനും ദുഷ്ടരെ ദണ്ഡിക്കുന്ന എല്ലാത്തിന്റെയും ശാസകനും അവനെ നിശ്ചയമായും ഉപാസിക്കുക .

ഓം ഭാഗ പ്രണേതർ  ഭഗ സത്യരാധോ
ഭഗേ മാം ധിയമുദവാ ദദ ന്ന
ഭഗ പ്രണോ ജനയ ഗോഭിരശ്വൈ
ഭഗ പ്ര നൃഭിർ ന്യവന്ത സ്യാമ

എല്ലാ ഐശ്വര്യങ്ങളുടെയും മൂർത്തിയായ ദേവാ ,ഞങ്ങൾക്ക് സത്യധർമ്മങ്ങളിലൂടെ മാത്രം ജീവിക്കാൻ തെളിഞ്ഞ ബുദ്ധി നൽകി അനുഗ്രഹിക്കൂ .ഭഗവാനെ, ഐശ്വര്യവും പുഷ്ടിയും ,മുന്നോട്ടു കുത്തിക്കാനുള്ള ശക്തിയും നൽകി ഞങ്ങളെ സമൃദ്ധമാക്കു .അങ്ങയുടെ അനുഗ്രഹത്താൽ ഉത്തമ മനുഷ്യനായി തീരണമേ. 

ഓം ഉതേദാനീം ഭഗവന്ത സ്യാമ
ഉത പ്രപിത്വ ഉത മദ്ധ്യേ അഹ്‌നാം
ഉതോദിതാ മഘവൻ സൂര്യസ്യ
വയം ദേവാനാം സുമതോ സ്യാമ

ഈശ്വരാനുഗ്രഹത്താൽ സകല ഐശ്വര്യങ്ങളും ഉയർച്ചയും ഉണ്ടാകേണമേ .ദിവസം മുഴുവൻ ഉത്തമ പ്രവൃത്തിയിലേർപ്പെടാനും നല്ലവരുമായി ഇടപെഴുകാനും കഴിയേണമേ .

ഓം ഭഗ ഏവ ഭഗവാം അസ്തു ദേവാഃ
തേന വയം ഭഗവന്ത സ്യാമ
തം ത്വാ ഭഗ സർവ ഇജ്ജോഹ വീതി
സ നോ ഭഗ പുര ഏതാ ഭവേഹ

ഭഗവാനെ ,കുടുംബത്തിൽ ഐശ്വര്യം നിലനിർത്തേണമേ .ഇപ്പോഴും ഞങ്ങളെ അനുഗ്രഹിച്ചാലും.

സമധ്വരായോഷ സോനമന്ത 
ദധി വേവ ശുചയേ പദായ 
അർവാചീനം വസുവിദം 
ഭഗന്നോ രഥമിവാശ്വാ 
വാജിന ആവഹന്തു .

പവിത്രമായ ദധിക്രാ വനത്തിൽ കുതിരകൾ എത്ര ശക്തിയോടെയാണോ രഥം വലിക്കുന്നത് അതേ ശക്തിയോടെ അങ്ങയെ നമിക്കുന്നു.

അശ്വാവതീർ ഗോമതീർന്ന ഉഷസോ 
വീരവതീ സദമുച്ചന്തു ഭദ്രാ 
ഘർതന്തുഹാനാ വിശ്വത പ്രപീന 
യൂയം പാത സ്വസ്തിഭിസ്സദാന . 

എന്നും പ്രഭാതത്തിൽ എല്ലാവര്ക്കും ഐശ്വര്യവും സമ്പത്തും ജീവിതവിജയവും ലഭിക്കുവാൻ അനുഗ്രഹിച്ചാലും .

യേ മാഗ്നേ ഭാഗിനം സന്ത മഥാ ഭാഗം ചികീർഷതി 
അഭാഗ മാഗ്നേ തം കുരു മാമഗ്നേ ഭാഗിനം കുരു .



ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ


                                                    ഹരിഃ ഓം 

2 comments:

  1. ഋഗ്വേദത്തിലെ അതിശക്തമായ ഈ പ്രാത: സൂക്തം വ്യാഖ്യാന സഹിതം ലഭിക്കാൻ ചെയ്ത ഈ പോസ്റ്റിന് ആയിരമായിരം പ്രണാമങ്ങൾ!

    ReplyDelete