Sunday, July 22, 2018

ശാന്തി മന്ത്രങ്ങൾ


                                ശാന്തി മന്ത്രങ്ങൾ 




ഓം ശം നോ മിത്രഃ ശം വരുണഃ
ശം നോ ഭവത്വര്യ
ശം ന ഇന്ദ്രോ ബ്രിഹസ്പതിഃ
ശം നോ വിഷ്ണുരുരുക്രമഃ
നമോ ബ്രഹ്മണേ  നമസ്തേ വായോ
ത്വമേവപ്രത്യക്ഷം ബ്രഹ്മാസി
ത്വമേവപ്രത്യക്ഷം ബ്രഹ്മ വദിഷ്യാമി
ഋതം വദിഷ്യാമി സത്യം വദിഷ്യാമി
തന്മാവതുതദ്വക്താരമവതു
അവതുമംഅവതു വക്താരം

ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ !



ഓം മിത്രദേവാ ഞങ്ങൾക്ക് മോക്ഷം നൽകേണമേ
വരുണദേവാ ഞങ്ങൾക്ക് മോക്ഷം നൽകേണമേ
ഹേ ഇന്ദ്രദേവ ബ്രിഹസ്പതി ഞങ്ങൾക്ക് മോക്ഷം നൽകേണമേ
വിഷ്ണുദേവ ഞങ്ങൾക്ക് മോക്ഷം നൽകേണമേ
ഹേ വായുദേവ അങ്ങ് പ്രത്യക്ഷദൈവമാകുന്നു
ഹേ വായുദേവ അങ്ങ് സത്യത്തിന്റെ ദൈവമാകുന്നു |
അദ്ദേഹം ഞങ്ങളെ സംരക്ഷിക്കും
അദ്ദേഹം ഞങ്ങളുടെ ഗുരുക്കന്മാരെ സംരക്ഷിക്കും |

ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ

....................................................................................................................................................................

ഓം പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം
പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ
പൂര്‍ണ്ണമേവാവശിഷ്യതേ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

അതിസൂക്ഷ്മമായ പരമാണുവിലും അതിമഹത്തായ പ്രപഞ്ചത്തിലും നിറഞ്ഞു നിൽക്കുന്ന ചൈതന്യം പൂർണമാണ്.
ഈ പൂർണത്തിൽ നിന്നുദിക്കുന്നതും ഉത്ഭവിക്കുന്നതും പൂർണ്ണമാകുന്നു.
ഈ പൂർണ്ണ ചൈതന്യത്തിൽ,പൂർണ്ണം ഉത്ഭവിച്ചതിനുശേഷം അവശേഷിക്കുന്നതും പൂർണം തന്നെ.
എല്ലാറ്റിനും കാരണമായ ബ്രഹ്മവും കാര്യമായ ഈ പ്രപഞ്ചവും പൂര്‍ണ്ണമാണ്.

ഓം! ശാന്തി! ശാന്തി! ശാന്തിഃ



ശാന്തി മന്ത്രത്തോടുകൂടിയാണ് ഉപനിഷത്തുകള്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും. ഈശ്വവാസ്യോപനിഷത്തിന്റെ തുടക്കവും ഒടുക്കവുമുള്ള ശാന്തിമന്ത്രമാണ് ഇത്.

ബ്രഹ്മമാകുന്ന പൂര്‍ണ്ണത്തില്‍നിന്നാണ് പ്രപഞ്ചമാകുന്ന പൂര്‍ണ്ണം ഉണ്ടായത്. ഈ പ്രപഞ്ച പൂര്‍ണതയെ എടുത്താലും പൂര്‍ണ്ണ ബ്രഹ്മം തന്നെ അവശേഷിക്കും. ഒരു വിളക്കില്‍ നിന്ന് നിരവധി വിളക്കുകള്‍ കൊളുത്തുന്നതുപോലെയോ ഒരു ഗുരുവില്‍നിന്ന് നിരവധി ശിഷ്യരിലേക്ക് അറിവിനെ പകരുന്നതുപോലെയോ ഒരു അമ്മയില്‍നിന്ന് മക്കള്‍ ഉണ്ടാകുന്നതുപോലെയോ ഇതിനെ മനസ്സിലാക്കണം. കൊളുത്തിയ വിളക്കുകളും അറിവ് നേടിയ ശിഷ്യനും പിറന്ന് വീണ മക്കളും അവരവരുടെ നിലയില്‍ പൂര്‍ണ്ണരാണ്. ഇവയൊന്നുമില്ലെങ്കിലും ആദ്യം പറഞ്ഞവ പൂര്‍ണ്ണമായി ശേഷിക്കും.

.............................................................................................................................

.ഓം സഹനാവവതു സഹനൗഭുനക്തു
സഹവീര്യം കരവാവഹൈ
തെജ്വസീന വതിതമസ്തു
 മാ വിദ്യുക്ഷവഹൈ
ഓം ശാന്തി ശാന്തി ശാന്തിഃ

ഒരുമിച്ചു വർത്തിക്കാം,ഒരുമിച്ചു ഭക്ഷിക്കാം,ഒരുമിച്ചു പ്രവർത്തിക്കാം അപ്രകാരം തേജസ്വികളായിത്തിരാം.ആരോടും വിദ്വേഷമില്ലാതെ ജീവിക്കാം.നന്മനിറഞ ചിന്താധാരകൾ എല്ലായിടത്തുനിന്നും വന്നുചേരട്ടെ.
............................................................................................................................................

ഓം അസതോമാ സത്ഗമായ
തമസോ മാ ജ്യോതിർഗമയ
മൃത്യോർമാ അമൃതം ഗമയഓം ! ശാന്തി ! ശാന്തി ! ശാന്തിഃ


അസത്തി(അയാഥാർത്ഥ്യം)ൽനിന്നു സത്തി(യാതാർഥ്യം)ലേയ്ക്കു നയിക്കേണമേ
 -അസത്യത്തിൽ നിന്നും സത്യത്തിൽ നയിക്കേണമേ-
ഓം ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്കു നയിക്കണമേ
നാശത്തിൽനിന്നും അമൃതത്തിലേക്ക് നയിക്കേണമേ

ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ ! .

................................................................................................................................


എന്തു കൊണ്ട് ഇവയെ ശാന്തിമന്ത്രങ്ങൾ എന്ന് പറയുന്നു?


മൂന്ന് തവണ ശാന്തി ചൊല്ലുന്നതുകൊണ്ട് ഈ മന്ത്രങ്ങള്‍ ശാന്തി മന്ത്രങ്ങള്‍ എന്ന പേരില്‍ പ്രശസ്തമായത്. മൂന്ന് പ്രാവശ്യം ഉരുവിട്ടാല്‍ അത് സത്യമായി തീരുമെന്നാണ് വിശ്വാസം. ശാന്തിയ്ക്കുവേണ്ടിയുള്ള തീവ്രമായ ആഗ്രഹത്തെ ഊട്ടിയുറപ്പിക്കുകയാണ് ഇതിലൂടെ.



ശാന്തിയെന്നാല്‍ സമാധാനം എന്നര്‍ത്ഥം. ആന്തരികവും ബാഹ്യവുമായ സമാധാനം ഉണ്ട്. സ്വയം സൃഷ്ടിക്കുന്നതോ മറ്റുള്ളവര്‍ മുഖേനയുണ്ടാകുന്നതോ ആയ പ്രശ്‌നങ്ങളില്‍ നിന്നുള്ള മോചനം എന്ന അര്‍ത്ഥത്തിലാണ് സമാധാനത്തെ പൊതുവെ വിലയിരുത്തുന്നത്. ശാന്തി എല്ലായിടത്തും നിലനില്‍ക്കുന്ന ഒന്നുതന്നെ.



നമ്മുടെ ക്ഷോഭത്തെ അടിസ്ഥാനമാക്കിയാണ് ശാന്തി നിലനില്‍ക്കുന്നത്. എപ്പോള്‍ ക്ഷോഭം അടങ്ങുന്നുവോ അപ്പോള്‍ ശാന്തി അനുഭവവേദ്യമാകും. എവിടെ ശാന്തിയുണ്ടോ അവിടെ സന്തോഷവുമുണ്ട്. ആഗ്രഹങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുന്ന ഏതൊരാളുടേയും ജീവിതത്തില്‍ സമാധാനമുണ്ടെന്ന് കാണാനാകും. പ്രശ്‌നങ്ങള്‍ക്കിടയിലും പ്രതിസന്ധികള്‍ക്കിടയിലും സമാധാനം കണ്ടെത്താന്‍ ചുരുക്കം ചിലര്‍ക്കേ സാധിക്കാറുള്ളൂ.



ജീവിതത്തില്‍ ശാന്തി കൈവരിക്കുന്നതിനായാണ് നാം പ്രാര്‍ത്ഥനാ നിരതരാകുന്നത്. അതിലൂടെ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞ് ആന്തരികമായ ശാന്തി നമ്മള്‍ അനുഭവിക്കുന്നു. ഭാരതീയരുടെ പ്രാര്‍ത്ഥനകള്‍ / ശാന്തിമന്ത്രങ്ങള്‍ അവസാനിക്കുന്നത് ശാന്തി എന്ന വാക്ക് മൂന്ന് പ്രാവശ്യം തുടര്‍ച്ചയായി ഉരുവിട്ടുകൊണ്ടാണ്.



വേദ വിഭാഗത്തിന്റെ വ്യത്യാസം അനുസരിച്ച് ഉപനിഷത്തുകളിലെ ശാന്തിമന്ത്രങ്ങള്‍ക്കും മാറ്റമുണ്ട്. താപത്രയങ്ങളെ നീക്കാനായാണ് ശാന്തി മന്ത്രങ്ങള്‍ ഉരുവിടുന്നത്.  താപം എന്നാല്‍ ദുഃഖം എന്നര്‍ത്ഥം. ദുഃഖം മൂന്നു തരത്തില്‍, അതിനാല്‍ താപത്രയം - ആധി ദൈവികദുഃഖം, ആധി ഭൗതിക ദുഃഖം, ആദ്ധ്യാത്മിക ദുഃഖം.



അദൃശ്യമായ ദൈവിക ശക്തി. മനുഷ്യന് ഇതിന് മേല്‍ നിയന്ത്രണം സാധ്യമല്ല. ഭൂകമ്പം, വെള്ളപ്പൊക്കം, അഗ്നിപര്‍വ്വത സ്‌ഫോടനം ഇതൊക്കെ മനുഷ്യന്റെ നിയന്ത്രണത്തിനും അപ്പുറമാണ്. ആധി ദൈവികം എന്ന് ഇത്തരത്തിലുള്ള ദുഃഖങ്ങളെ പറയുന്നു. നമുക്ക് ഒരു നിയന്ത്രണവുമില്ലാത്ത മേഖലകളില്‍ നിന്ന്, പ്രത്യേകിച്ച് പ്രപഞ്ച ശക്തികളില്‍നിന്നും ഉണ്ടാകുന്ന ദുഃഖമാണ് ആധിദൈവിക ദുഃഖം.



നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും ജീവജാലങ്ങളില്‍നിന്നും മറ്റും ഉണ്ടാകുന്ന ദുഃഖം  . - നമുക്ക് ചുറ്റും നടക്കുന്ന, നമുക്ക് അറിയാവുന്ന കാരണത്താലുണ്ടാകുന്ന ദുഃഖങ്ങളാണ് ആധിഭൗതികം എന്ന് അറിയപ്പെടുന്നത്.



  നമ്മുടെ നിത്യജീവിതത്തില്‍ - അവനവനില്‍ നിന്നും ഉണ്ടാകുന്ന ദുഃഖം  - നാം ഏറ്റെടുക്കുന്ന കാര്യങ്ങള്‍ മുടക്കം കൂടാതെ നടക്കണമെന്നും മറ്റുമുള്ള ഈശ്വരനോടുള്ള പ്രാര്‍ത്ഥന. മാനസിക വ്യഥകളാണ് ഈ പ്രാര്‍ത്ഥനകള്‍ക്കെല്ലാം പിന്നില്‍. ഇതിനെയാണ് ആദ്ധ്യാത്മിക ദുഃഖം എന്ന് പറയുന്നത്.



ആ മൂന്ന് ദുഃഖങ്ങളില്‍ നിന്നും ശാന്തി ലഭിക്കട്ടെ എന്നാണ് ശാന്തി, ശാന്തി, ശാന്തി എന്ന് മൂന്ന് പ്രാവശ്യം ഉരുവിടുന്നതിലൂടെ അര്‍ത്ഥമാക്കുന്നത്.



താപത്രയങ്ങള്‍ നമ്മുടെ പഠനത്തെയും മംഗളകാര്യങ്ങളെയും ബാധിക്കും എന്നതിനാല്‍ പഠനത്തിനു മുന്‍പും മംഗളകാര്യങ്ങള്‍ തുടങ്ങുന്നതിനു മുന്‍പും ശാന്തിമന്ത്രം ചൊല്ലുന്ന പതിവുണ്ട്. ബൗദ്ധികവും മാനസികവും ശാരീരികവുമായ ശാന്തി നമുക്കേവര്‍ക്കും എന്തു കാര്യത്തിനും വേണമല്ലോ. ആദ്യത്തെ ‘ശാന്തി’ എന്നത് ഉറക്കെയും രണ്ടാമത്തെത് ശബ്ദം കുറച്ചും മൂന്നാമത്തെ പതിഞ്ഞ സ്വരത്തിലും വേണമെന്നാണ് ആചാര്യന്മാര്‍ നിഷ്‌കര്‍ഷിക്കാറുള്ളത്.



ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ.........................................................

No comments:

Post a Comment